യുഎഇയില്‍ ഇന്ന് 3249 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3904 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

പുതിയതായി നടത്തിയ 1,56,472 ടെസ്റ്റുകളില്‍ നിന്നാണ് 3249 കൊവിഡ് രോഗികളെ കണ്ടെത്തിയത്. 2.62 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,16,875 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here