സൗദിയില്‍ ശനിയാഴ്ച കോവിഡ് ബാധിച്ച് 39 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണനിരക്ക് 932 ആയി. ജിദ്ദയിലാണ് ഏറ്റവും കൂടുതലാളുകള്‍ ഒറ്റ ദിവസം മരിച്ചത്, 22പേര്‍. മക്ക, റിയാദ്, ദമ്മാം, ത്വാഇഫ് എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങള്‍ സംഭവിച്ചത്.

രാജ്യത്താകെ 3366 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 1519 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 123308 ഉം രോഗമുക്തരുടെ എണ്ണം 82548 ഉം ആയി. 39828 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here