വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾ ജൂൺ 20 മുതൽ ചാർട്ടേഡ് വിമാനം മുഖേനയാണ് വരുന്നതെങ്കിൽ കോവിഡ് ടെസ്റ്റ് നിർബന്ധമായും നടത്തണമെന്ന കേരള സർക്കാരിൻറെ നിയമം പുന:പരിശോധിക്കണമെന്നും അല്ലാത്തപക്ഷം നോർക്ക ചെലവ് വഹിക്കണമെന്നും ഇൻകാസ് യു.എ.ഇ കമ്മിറ്റി ആക്ടിംങ്ങ് പ്രസിഡണ്ട് ടി.എ.രവീന്ദ്രൻ, ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി ആവശ്യപ്പെട്ടു.

നിലവിൽ പല എയർപോർട്ടുകളിലും റാപ്പിഡ് ടെസ്റ്റ് നിർബന്ധമാണെന്ന് ഇരിക്കെ വീണ്ടും ഒരു കോവിഡ് ടെസ്റ്റ് ഒരു അനിവാര്യത എന്തിനാണെന്ന് മനസ്സിലാകുന്നില്ല അതുകൊണ്ട് ഇതിലൂടെ ഏകദേശം ഓരോ പ്രവാസിക്കും 6000 ഇന്ത്യൻ രൂപ അധികച്ചെലവ് വരികയാണ്. യാതൊരുവിധ വരുമാനത്തിനും വക ഇല്ലാതിരിക്ക തിരിച്ച് നാട്ടിൽ എത്തുക എന്ന ലക്ഷ്യത്തോടുകൂടി തന്നെ പലരുടേയും കാരുണ്യത്തോടും കൂടി ആണ് ടിക്കറ്റ് പോലും ലഭിക്കുന്നത്.

അതിനിടയിലാണ് ഇത്രയും വലിയൊരു ചാർജ് വീണ്ടും അടയ്ക്കേണ്ടി വരുന്നത് എന്നത് ഓരോ പ്രവാസിക്കും വലിയ അധികബാധ്യത വരികയാണ്. അതുകൊണ്ട് പ്രസ്തുത തീരുമാനം പിൻവലിക്കുകയോ അല്ലെങ്കിൽ അതിനെ ചെലവ് നോർക്ക വഹിക്കുകയോ ചെയ്യണമെന്ന് ഇൻകാസ് ഭാരവാഹികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here