സൗദിയിൽ ഒരു ഇടവേളക്ക്​ ശേഷം കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 3121 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 98,869 ആയി. ശനിയാഴ്​ച 34 മരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ്​ ബാധിച്ചുള്ള ആകെ മരണം 676 ആയി. പുതുതായി രോഗമുക്തി നേടിയവർ 1175 പേർ മാത്രമാണ്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 71791 ആയി.

ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 26,402 ആയി ഉയർന്നു. ഇതിൽ 1484 പേർ ഗുരുതരാവസ്ഥയിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. മക്ക (8), ജിദ്ദ (17), ദമ്മാം (5), ഖത്വീഫ്​ (1), യാംബു (1), ജീസാൻ (2) എന്നിവിടങ്ങളിലാണ് ശനിയാഴ്​ച​ മരണം റിപ്പോർട്ട്​ ചെയ്​തത്​. 24 മണിക്കൂറിനിടെ 24229 ​േകാവിഡ്​ പരിശോധനകൾ നടത്തി​. ഇ​േതാടെ രാജ്യത്ത്​ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 933,201 ആയി​.

LEAVE A REPLY

Please enter your comment!
Please enter your name here