ദുബായിൽ നിന്ന് 15,000 പേരും അബുദാബിയിൽ നിന്നുള്ള 5,000 പേരും ഉൾപ്പെടെ യുഎഇയിൽ നിന്ന് 20,400 ലധികം പാകിസ്ഥാനികളെ ഇതുവരെ പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്തിച്ചു.

യുഎഇയിൽ നിന്നും നാട്ടിലെത്താൻ 82,400 പൗരന്മാരുണ്ടെന്നും എല്ലാവരേയും തിരിച്ചയക്കുമെന്നും സയ്യിദ് സുൽഫിക്കർ അബ്ബാസ് ബുഖാരി അഭിപ്രായപ്പെട്ടു.

അടുത്തയാഴ്ച കൂടുതൽ ഫ്ലൈറ്റുകൾ

കുടുങ്ങിയവരിൽ 21,843 പേർക്ക് ജോലി നഷ്‌ടപ്പെട്ടവരാണ്, 34,497 പേർ ശമ്പളമില്ലാത്തവരും, 16,000 പേർ വിസിറ്റ് വിസകളിലും ഉള്ളവരാണ്. ദുരിതത്തിലായ 16,000 ത്തിലധികം ആളുകൾക്ക് യുഎഇയിലുടനീളം ഭക്ഷണവും അവശ്യവസ്തുക്കളും നൽകിയിട്ടുണ്ട്.

ഇന്നുവരെ യുഎഇയിൽ നിന്ന് ആഴ്ചയിൽ ശരാശരി 11 ൽ അധികം പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തിയിട്ടുണ്ട്. ജൂൺ ഒന്നിനും പത്തിനും ഇടയിൽ 7,630 പേരെ തിരിച്ചയക്കും. അടുത്തയാഴ്ച കൂടുതൽ വിമാനങ്ങൾ സർവീസിൽ ഏർപ്പെടുമെന്ന് ബുഖാരി ഉറപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here