യുഎഇയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേർ മരിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 362 പേർക്ക് രോഗം ബാധിച്ചതായും 398 പേർ രോഗമുക്തി നേടിയതായും വ്യക്തമാക്കി. ആകെ മരണം–382 ആയി. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം–69,690. രോഗം ഭേദമായി ആശുപത്രി വിട്ടവർ–60,600. ചികിത്സയിലുള്ളവർ–8,708.

യുഎഇയിൽ ഇതുവരെ 70 ലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു. അതേസമയം, വ്യവസായ മേഖലകളിലെയും ലേബർ ക്യാംപുകളിലെയും പള്ളികളും മറ്റു ആരാധനാലയങ്ങളും വീണ്ടും തുറക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിച്ച് ഒരേ സമയം 30% പേർക്ക് മാത്രമേ പ്രാർഥനയ്ക്ക് അനുവാദമുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here