കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ കോവിഡ്-19 പരിശോധനാ വിധേയമാക്കിയത് 3,525 പേരെ. ഇതില്‍ 373 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം 377 പേര്‍ രോഗമുക്തരായി. ഇന്ന് ഒരു രോഗി കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 164 ആയി.

Coronavirus

91 വയസുള്ള രോഗിയാണ് ഇന്നു മരിച്ചത്. ഇതേവരെ ഖത്തറില്‍ കോവിഡ് ബാധിതരായത് 1,08,244 പേരാണ്. ഇതില്‍ 1,05,018 പേര്‍ ഇതിനോടകം രോഗമുക്തരായി. 3,062 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 4,59,323 പരിശോധനകളാണ് ഇതുവരെ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here