കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഉടന്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓണ്‍ലൈനിലൂടെ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇപ്പോള്‍ നടക്കുന്ന ക്ളസ്റ്റര്‍ തിരിച്ചുള്ള പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. രോഗവ്യാപന തോത് കഴിഞ്ഞ ദിവസത്തേക്കാള്‍ കുറഞ്ഞത് ആശ്വാസമാണ്. കൂടുതല്‍ രോഗമുക്തിയുമുണ്ട്. സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ വേണമെന്നും വേണ്ടെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. ഭൂരിപക്ഷത്തിനും വേണ്ടെന്ന അഭിപ്രായമായിരുന്നു. എന്നാല്‍ ആവശ്യമായ ഘട്ടം വരുമെങ്കില്‍ ലോക്ക് ഡൗണിനെപ്പറ്റി ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്പൂർണ്ണ അടച്ചിടല്‍ വലിയ സാമ്ബത്തിക പ്രതിസന്ധിക്ക് വഴിവയ്ക്കുമെന്നും കാര്‍ഷികമേഖലയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സമ്ബൂണ ലോക്ക് ഡൗണ്‍ പട്ടിണി മരണങ്ങള്‍ക്കിടയാക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും പറഞ്ഞു.കൊവിഡ് പരിശോധനാ ഫലം വേഗത്തിലാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here