സൗദിയിൽ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന 39 പേര്‍ കൂടി മരിച്ചു. 2,466 പേര്‍ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,227 പുതിയ കോവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 298,542 ആയി ഉയര്‍ന്നു. റിയാദ് 62, ജിസാന്‍ 57, ജിദ്ദ 57, മക്ക 56, ബെയ്ഷ് 43 എന്നീ പ്രദേശങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതരില്‍ 2,66,953 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 28,181 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1774 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സഊദിയില്‍ ഇതുവരെ 3,408 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here