കോവിഡ് രണ്ടാം തരംഗം കുതിക്കുന്നതിനൊപ്പം രാജ്യത്ത് മരണസംഖ്യയും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,689 പേരാണ് കോവിഡ് രോഗം ബാധിച്ചു മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച്‌ ഇന്ത്യയില്‍ ഇതുവരെ മരിച്ചത് 2,15,542 പേരാണ്. കഴിഞ്ഞ ദിവസം മാത്രം 3,92,488 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇന്നലെ 3,07,865 പേര്‍ രോഗമുക്തരായി. ആകെ രോഗികളുടെ എണ്ണം 1,95,57,457 ആയി ഉയര്‍ന്നു .

അതെ സമയം രാജ്യത്ത് നിലവില്‍ 33,49,644 പേര്‍ സജീവരോഗികളാണ്. ആകെ 1,59,92,271 പേര്‍ രോഗമുക്തരായി. 15,68,16,031 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 18,04,954 സാംപിളുകളും പരിശോധിച്ചു.കഴിഞ്ഞ ദിവസം വരെ 29,01,42,339 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here