തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഡിഎംകെ വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. എന്നിരുന്നാലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എട്ടില്‍ അഞ്ച് എക്‌സിറ്റ് പോളുകളുടെ ഫലങ്ങളും നിഷ്പ്രഭമാക്കി നേടിയ വിജയത്തിലാണ് അണ്ണാഡിഎംകെയുടെ പ്രതീക്ഷ.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് അവസാനഘട്ടത്തിലെത്തുമ്ബോള്‍ ഡിഎംകെ ലീഡുയര്‍ത്തുന്നു. 181 സീറ്റുകളിലെ ലീഡുനില പുറത്തുവരുമ്ബോള്‍ ഡിഎംകെ മുന്നണി 95 സീറ്റിലും അണ്ണാഡിഎംകെ മുന്നണി 83 സീറ്റിലും ലീഡ് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here