രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 42,618 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് തു​ട​രു​ന്ന​തോ​ടെ രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 97.43 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം വീ​ണ്ടും നാ​ല് ല​ക്ഷം ക​വി​ഞ്ഞു. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന കേ​ര​ള​ത്തി​ല്‍ മാ​ത്രം 2.46 ല​ക്ഷം സ​ജീ​വ കേ​സു​ക​ളാ​ണ് ഉ​ള്ള​ത്. സം​സ്ഥാ​ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും ഉ​യ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​ത് ആ​ശ​ങ്ക​യാ​ണ്.

330 മ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് മൂ​ലം രാ​ജ്യ​ത്ത് സം​ഭ​വി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 4.40 ല​ക്ഷ​മാ​യി ഉ​യ​ര്‍​ന്നു. കേ​ര​ള​ത്തി​ല്‍ ത​ന്നെ​യാ​ണ് മ​ര​ണ​ങ്ങ​ളും കൂ​ടു​ത​ല്‍. വെള്ളിയാഴ്ച സം​സ്ഥാ​ന​ത്ത് 131 പേ​ര്‍​ക്കാ​ണ് മ​ഹാ​മാ​രി മൂ​ലം ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കു​മാ​യി 58.85 ല​ക്ഷം വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ വെ​ള്ളി​യാ​ഴ്ച വി​ത​ര​ണം ചെ​യ്ത​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തു​വ​രെ 67.72 കോ​ടി പേ​രാ​ണ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here