രാജ്യത്ത് കൊവി‌ഡ് രോഗികളുടെ എണ്ണം ഇന്നും 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 പേ‌ര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 380 പേര്‍ മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 3.27 കോടി പേര്‍ക്കാണ്. രോഗമുക്തി നേടിയവര്‍ 3.19 കോടിയാണ്. ഇന്ന് രോഗമുക്തി നേടിയവര്‍ 34,763 പേരാണ്. രാജ്യത്ത് രോഗം ബാധിച്ച്‌ ചികിത്സയിലുള‌ളത് 3,76,324 പേരാണ്.

പ്രതിവാര രോഗവ്യാപന കണക്കില്‍ കഴിഞ്ഞ എട്ട് ആഴ്‌ചയിലായി മുന്നില്‍ കേരളമാണ്. ആകെ രോഗികളില്‍ 66 ശതമാനവും കേരളത്തില്‍ നിന്നാണ്. പ്രതിദിന കണക്കിലും മുന്നില്‍ കേരളമാണ്. 29,836 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 75 മരണങ്ങളും സ്ഥിരീകരിച്ചു.

രോഗവ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഞായറാഴ്‌ച പരിപൂര്‍ണ ലോക്ഡൗണാണ്. രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെ കര്‍ഫ്യുവും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം ഉത്തര്‍പ്രദേശില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രികാല യാത്രാനിരോധനം നീക്കി.

LEAVE A REPLY

Please enter your comment!
Please enter your name here