ഇന്ത്യയിൽ പുതുതായി 42,982 പേര്‍ക്ക്കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 533 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,18,12,114 ആയി ഉയര്‍ന്നു . ഇതില്‍ 3,09,74,748 പേര്‍ സുഖം പ്രാപിച്ചു . എന്നാല്‍, 4,26,290 പേരാണ് കോവിഡ് മരണത്തിന് കീഴടങ്ങിയത്.

അതേസമയം, കഴിഞ്ഞ ദിവസം 41,726 പേര്‍ രോഗമുക്തരായി. നിലവില്‍ 4,11,076 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത് .16,64,030 സാമ്ബിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.

ഹിമാചലില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ, വിനോദസഞ്ചാരികള്‍ പ്രതിരോധ കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റോ, 72 മണിക്കൂറിനിടയിലെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here