ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വിസയുമായി സൗദി അറേബ്യകോ​വി​ഡി​നെ തു​ട​ര്‍​ന്ന്​ ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ വി​സ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.ഓ​ണ്‍​ലൈ​നാ​യി ടൂ​റി​സ്​​റ്റ്​ വി​സ​ക്കാ​യി ​അ​പേ​ക്ഷി​ക്കാ​നും ഇ​ല​ക്​​ട്രോ​ണി​ക്​ വി​സ നേ​ടാ​നു​മു​ള്ള ക​വാ​ട​മാ​ണ്​ സൗ​ദി അ​റേ​ബ്യ തു​റ​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക ഇ​ല​ക്​​ട്രോ​ണി​ക്​ പോ​ര്‍​ട്ട​ല്‍​ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്​.

ഈ വിസയില്‍ വരുന്നവര്‍ തുടര്‍ച്ചയായി 90 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങരുത് എന്ന് നിബന്ധനയുണ്ട്. ഇവയില്‍ അധികവും യുറോപ്യന്‍, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളാണ്. ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി ഏതാനും ഏഷ്യന്‍ രാജ്യങ്ങളും കൂട്ടത്തിലുണ്ട്. വലിയ നടപടിക്രമങ്ങളൊന്നുമില്ലാതെ എളുപ്പത്തില്‍ ലഭ്യമാവുമെന്നതാണ് ഈ ടൂറിസ്റ്റ് വിസയുടെ സവിശേഷത.

ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ visitsaudi.com വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കണം. പൂര്‍ണമായി വാക്‌സിന്‍ എടുത്ത ടൂറിസ്റ്റുകള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗദിയില്‍ പ്രവേശിക്കുമ്ബോള്‍ പ്രദര്‍ശിപ്പിക്കണം. അതോടൊപ്പം സൗദിയിലേക്ക് വിമാനം കയറുന്നതിന് 72 മണിക്കൂറിനകം നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here