കേരളത്തിൽ തിങ്കളാഴ്ച 4538 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 697 ആയി. 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 249 കേസുകൾ. 67 പേർ ആരോഗ്യ പ്രവർത്തകർ. സംസ്ഥാനത്താകെ 57,879 പേർ ചികിത്സയിലുണ്ട്. 36,027 സാംപിൾ പരിശോധിച്ചു.

വിലയിരുത്തൽ യോഗം നേരത്തേ ആയതിനാൽ ഇന്നത്തെ കണക്കു പൂർണമായി ലഭ്യമായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനത്തിന്റെ തോത് നിർണയിക്കുന്ന മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ മുന്നിലായിരുന്നു. അതിന് ഇളക്കം വന്നു. 20 ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു. മരണ നിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണ്. 0.4 %. രോഗികകളുടെ എണ്ണം വർധിച്ചതിനാനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വർധിച്ചു. ക്രമീകരണങ്ങൾ ശക്തമാക്കും. കുറഞ്ഞ ദിവസത്തിനിടെ വലിയ തോതിലുള്ള വർധനയാണ്.

പൊലീസിന് ക്രമസമാധാന പാലനത്തിൽ ശ്രദ്ധക്കേണ്ടി വന്നു. കോവിഡ് പോരാട്ടത്തിൽ ഇതു തടസ്സമായി വന്നു. കർശന നടപടികളിലേക്ക് നീങ്ങാനുള്ള സമയം അതിക്രമിച്ചു. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അകലം പാലിക്കാത്ത കട ഉടമകൾക്കെതിരെ നടപടി എടുക്കും. കട അടച്ചിടേണ്ടി വരും. കല്യാണത്തിന് 50 പേരാണ് സാധാരണ പങ്കെടുക്കാവുന്നത്. ശവദാഹത്തിന് 20 പേർ. ഇതു അതേനിലയിൽ നടപ്പാക്കേണ്ടി വരും. ആൾക്കൂട്ടം വ്യാപനത്തിന്റെ പ്രധാന ഘടകമായി വരുന്നു.

ഇന്നുള്ള സംവിധാനം മാത്രം പോര. പുതിയ ആളുകളെ രംഗത്ത് സഹായത്തിന് നൽകേണ്ടി വരും. സംസ്ഥാന സർക്കാർ സർവീസിൽ ഗസ്റ്റ്ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ സഹായിക്കാൻ പറ്റിയവരാണ്. ഇവരുടെ ലിസ്റ്റ് തയാറാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇവർക്ക് ചുമതല നൽകും. പ്രത്യേകമായ അധികാരങ്ങളും തൽക്കാലം നൽകും.

മാസ്ക് ധരിക്കാത്ത കേസുകളിൽ പിഴ വർധിപ്പിക്കും 225 കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുണ്ട്. കോവിഡ് ഭേതമായതിനുശേഷം മറ്റു രോഗങ്ങൾ വരുന്നവർക്ക് ചികിത്സക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്ക് സ്ഥാപിക്കും. കോഴിക്കോട് ജില്ലയിൽ സ്ഥിതി ഗുരതരം. ഇന്ന് ഏറ്റവും കൂടുതൽ അവിടെയാണ്, 918 പേർക്ക്. 900 പേർക്ക് സമ്പർക്കം മൂലം. കോട്ടയം ജില്ലയിൽ എല്ലായിടത്തും കോവിഡ് ബാധിതരുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here