ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 46,791 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 587 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 75.97 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 67.33 ലക്ഷം പേര്‍ രോഗവിമുക്തി നേടി. നിലവില്‍ 7.48 ലക്ഷം സജീവ കേസുകളാണ് ഉള്ളത്. കൊവിഡ് ബാധിച്ചു 1,15,197 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം 10.32 ലക്ഷം ടെസ്റ്റുകള്‍ നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്ര, കര്‍ണാടകം, കേരളം, ആന്ധ്ര പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ സജീവ കേസുകളുടെ എണ്ണം കുറയുകയാണെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ 1.74 ലക്ഷം സജീവ കേസുകളാണുള്ളത്. 13.84 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 42240 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം മഹാരാഷ്ട്രയില്‍ 125 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആന്ധ്ര പ്രദേശില്‍ 35065, കര്‍ണാടകത്തില്‍ 106233, കേരളത്തില്‍ 92831, തമിഴ്നാട്ടില്‍ 38093 എന്നിങ്ങനെയാണ് സജീവ കേസുകളുടെ എണ്ണം. ബംഗാളില്‍ 6119 പേരും ഉത്തര്‍ പ്രദേശില്‍ 6685 പേരും തമിഴ്നാട്ടില്‍ 10691 പേരും കര്‍ണാടകത്തില്‍ 10542 പേരും ഡല്‍ഹിയില്‍ 6040 പേരും ആന്ധ്ര പ്രദേശില്‍ 6453 പേരും മരിച്ചു.

ലോകമെമ്ബാടും 4.06 കോടി പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 3.03 കോടിയിലേറെ പേര്‍ രോഗവിമുക്തി നേടി. കൊവിഡ് ബാധിച്ചു 11.22 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയില്‍ 84.56 ലക്ഷം പേര്‍ക്കും ബ്രസീലില്‍ 52.51 ലക്ഷം പേര്‍ക്കും റഷ്യയില്‍ 14.15 ലക്ഷം പേര്‍ക്കും രോഗം പിടിപെട്ടു. അമേരിക്കയില്‍ 2,25,222 പേരും ബ്രസീലില്‍ 1,54,226 പേരും മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here