വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ നാലാംഘട്ടത്തിലെ അവസാന ഷെഡ്യൂളിൽ സൗദി അറേബ്യയിൽ നിന്നും കൂടുതൽ വിമാന സർവിസുകൾ പ്രഖ്യാപിച്ചു. നേരത്തെ ഷെഡ്യൂൾ ചെയ്ത എയർ ഇന്ത്യ സർവിസുകൾക്കു പുറമെ ഇൻഡിഗോ, ഗോഎയർ വിമാനങ്ങളിലായി 47 അധിക സർവിസുകളാണ് ഇന്ത്യൻ എംബസി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയിൽ 32 സർവിസുകൾ ഇൻഡിഗോയും 15 സർവിസുകൾ ഗോഎയറുമായിരിക്കും സർവിസ്​ നടത്തുക. ജൂലൈ 21 മുതൽ 31 വരെ റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കാണ് സർവിസുകൾ. 25 സർവിസുകൾ കേരളത്തിലേക്കാണ്.

ഗോഎയറിൻെറ 15 സർവിസുകളും കേരളത്തിലേക്ക് മാത്രമായിരിക്കും. ഇൻഡിഗോയുടെ 10 സർവിസുകളും കേരളത്തിലേക്കുണ്ട്. ദമ്മാമിൽനിന്നാണ് കേരളത്തിലേക്ക് കൂടുതൽ സർവിസുകൾ. ദമ്മാമിൽനിന്ന്​ കോഴിക്കോട്ടേക്ക് ഗോഎയർ മൂന്ന്, ഇൻഡിഗോ മൂന്ന്, കൊച്ചിയിലേക്ക് ഗോഎയർ മൂന്ന്, ഇൻഡിഗോ മൂന്ന് തിരുവനന്തപുരത്തേക്ക് ഗോഎയർ മൂന്ന്, ഇൻഡിഗോ ഒന്ന്, കണ്ണൂരിലേക്ക് ഇൻഡിഗോ മൂന്ന് എന്നിങ്ങനെ സർവിസുകൾ ഉണ്ട്.

എന്നാൽ റിയാദിൽനിന്ന് നാലും ജിദ്ദയിൽ നിന്നും രണ്ടും സർവിസുകൾ മാത്രമേ കേരളത്തിലേക്കുള്ളൂ. റിയാദിൽനിന്ന്​ നാലും ജിദ്ദയിൽനിന്ന്​ രണ്ടും സർവിസുകൾ കോഴിക്കോട്ടേക്ക് ഗോ എയറിന്റെതാണ്. ദമ്മാമിൽനിന്ന്​ ഹൈദരാബാദ്, ബംഗളൂരു, ലക്‌നൗ, ചെന്നൈ, ശ്രീനഗർ എന്നിവിടങ്ങളിലേക്കും റിയാദിൽനിന്ന്​ ലക്‌നൗ, വിശാഖപട്ടണം, ചെന്നൈ, മുംബൈ, ശ്രീനഗർ, ബംഗളൂരു, ഹൈദരാബാദ്, ഡൽഹി, ജയ്‌പൂർ എന്നിവിടങ്ങളിലേക്കുമാണ് ഇൻഡിഗോയുടെ മറ്റു സർവിസുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here