കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്ന് 9,518 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 258 പേര് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും അധികം പേര്‍ക്ക് ഒറ്റദിവസം കോവിഡ് സ്ഥിരീകരിക്കുന്നത്. 3906 പേര് ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,69,569 ആയി. സംസ്ഥാനത്തെ രോഗമുക്തിനിരക്ക് 54.62 ശതമാനമാണ്.
സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3,10,455 ആയി. മരണ സംഖ്യ 11,854 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയില്‍ 1,308 പുതിയ കേസുകളും 64 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ധാരാവിയില്‍ ഇന്ന് 36 പേര്‍ക്ക് രോഗബാധ കണ്ടെത്തി. കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാമതുള്ള തമിഴ്നാട്ടില്‍ ഇന്ന് 4979 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ 1,70,693 ആയി. 78 മരണങ്ങള്ഇന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ആകെ മരണം 2481 ആയി. 50,294 ആണ് ആക്റ്റീവ് കേസുകള്‍.