ഗതാഗതപ്പിഴ അടയ്ക്കുന്നവർക്കുള്ള 50 ശതമാനം ഇളവ് ജൂൺ 30-ന് അവസാനിക്കുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട്‌ അതോറിറ്റി അറിയിച്ചു. ഷാർജ എക്സിക്യുട്ടീവ് കൗൺസിലിന്റെ അംഗീകാരത്തോടെ ഏപ്രിൽ ഒന്നുമുതലാണ് ഇളവ് അനുവദിച്ചത്. ഈ വർഷം മാർച്ച് 31-ന് മുമ്പ്‌ നടത്തിയ നിയമലംഘനങ്ങളുടെ പിഴകൾക്ക് മാത്രമാണ് ആനുകൂല്യം. ജൂൺ 30-ന് മുമ്പ്‌ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.srta.gov.ae സന്ദർശിച്ച് ഇളവ് നേടാം.

കോവിഡ് പ്രത്യേക സാഹചര്യത്തിലും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്ന ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ തീരുമാനത്തിന് അനുസൃതമായാണ് നടപടിയെന്ന് എസ്.ആർ.ടി.എ. ഡയറക്ടർ അബ്ദുൽ അസീസ് അൽ ജർവാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here