ഖത്തറിലെ കോവിഡ് സാഹചര്യത്തല്‍ ഞായറാഴ്ച്ച കാര്യമായ പുരോഗതി. ഇന്ന് 750 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തില്ല. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15601 ആയി ചുരുങ്ങി.

അതേസമയം, 1,477 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 78702 ആയി. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 110 പേരാണ്. നിലവില്‍ 201 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here