50 മുതല്‍ 100 ശതമാനം വരെ ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞാല്‍ ആ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ അനുവദിക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ.ബലറാം ഭാര്‍ഗവ അറിയിച്ചു. നിലവില്‍ മൂന്ന് വാക്‌സിനുകളുടെ പരീക്ഷണം ഇന്ത്യയില്‍ നടക്കുന്നുണ്ട്.

അൻപത് ശതമാനം വിജയകരമെന്ന് തെളിയുന്ന കൊവിഡ് വാക്‌സിന് ഇന്ത്യയില്‍ വില്‍പനയ്ക്കായി അനുമതി നല്‍കുമെന്ന് ഐസിഎംആര്‍ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കെതിരെയുളള വാക്‌സിനുകള്‍ പൂര്‍ണ ഫലപ്രാപ്തി പ്രകടിപ്പിക്കണമെന്നില്ല.

വാക്‌സിനുമായി ബന്ധപ്പെട്ട് മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. സുരക്ഷിതത്വം, രോഗപ്രതിരോധശേഷി, ഫലപ്രാപ്തി. ഓക്‌സ്‌ഫോഡ് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനിടെ ഒരു വ്യക്തിക്കും രോഗം ബാധിച്ചതോടെയാണ് വാക്‌സിന്‍ പരീക്ഷണം പാതിവഴിയില്‍ നിര്‍ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here