ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നു. ഇന്ന് അരലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 50,040 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1258 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു.

രാജ്യത്ത് ആകെ കൊവിഡ് കേസുകള്‍ മൂന്ന് കോടി പിന്നിട്ടു. ആകെ മരണം 3.95 ലക്ഷത്തിലെത്തി. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.82 ശതമാനമാണ്. ആറ് ലക്ഷത്തില്‍ താഴെ രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. 96.75 ശതമാനമാണ് രോഗമുക്തി നിരക്ക്. 18 വയസ് മുതല്‍ മുകളിലോട്ടുള്ളവരുടെ വാക്‌സിനേഷന് 188 കോടി വാക്‌സിന്‍ ഡോസുകള്‍ വേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here