കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 54,366 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,61,312 ആയി ഉയര്‍ന്നു. 690 പേരാണ് രോഗംബാധിച്ച്‌ മരിച്ചത്. കൊവിഡ് മൂലം ഇതുവരെ 1,17,306 പേര്‍ മരിച്ചു.

നിലവില്‍ 6,95,509 പേരാണ് ചികില്‍സയിലുള്ളത്. 69,48,497 പേര്‍ക്ക് രോഗം ഭേദമായി. ലോകത്ത് അതിവേഗം രോഗമുക്തിയുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. രാജ്യത്തെ ആകെ പോസിറ്റിവിറ്റ് നിരക്ക് 7.81 ശതമാനമാണ്. കഴിഞ്ഞ ദിവസത്തെ മാത്രം പോസിറ്റിവിറ്റി നിരക്ക് 3.8 ശതമാനമാണ്.

24 മണിക്കൂറിനിടെ 10,01,13,085 സാമ്ബിളുകള്‍ പരിശോധിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം 14,42,722 സാമ്ബിളുകളാണ് പരിശോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here