മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.8 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5,537 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,80,298 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 198 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ ആകെ മരണ സംഖ്യ 8,053 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

മുംബൈയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. 1,554 പേര്‍ക്കാണ് മുംബൈയില്‍ വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. 80,262 രോഗികളാണ് മുംബൈയില്‍ ആകെയുള്ളത്. ഇതുവരെ 4686 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here