ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ കെണിയില്‍പെടുത്തി കോടികളുടെ സൈബര്‍ തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ ദുബൈ പോലീസ് പിടികൂടിയ ഹഷ്പപ്പി, വൂഡ് ബെറി എന്നീ പേരുകളിലറിയപ്പെടുന്ന റെയ്മണ്‍ ഇഗ്ബാലോദെ അബ്ബാസിനെയും ഒലാകന്‍ ജേക്കബ് പോന്‍ലെയും ദുബൈ പോലീസ് അമേരിക്കയുടെ എഫ് ബി ഐ (ദ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍)ക്ക് കൈമാറി. 160 കോടി ദിര്‍ഹമിന്റെ സൈബര്‍ തട്ടിപ്പിനിടെ ഇവരോടൊപ്പം 10 ആഫ്രിക്കക്കാരെയും ഓപറേഷന്‍ ഫോക്‌സ് ഹണ്ട് 2ലൂടെ ദുബൈ പോലീസ് ‘സ്വാത്’ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുറ്റവാളികളെ പിടികൂടിയതിനും കൈമാറിയതിനും എഫ് ബി ഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ യു എ ഇക്ക് നന്ദിയും ദുബൈ പോലീസിന് പ്രത്യേക അഭിനന്ദനവും അറിയിച്ചു. പണം ഇരട്ടിപ്പ്, സൈബര്‍ കുറ്റകൃത്യങ്ങള്‍, ആള്‍മാറാട്ടം, ഹാക്കിംഗ്, ബേങ്ക് തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളായിരുന്നു സംഘം നടത്തിയിരുന്നത്.

15 കോടി ദിര്‍ഹം, ഏതാണ്ട് 2.5 കോടി വിലമതിക്കുന്ന 13 ആഡംബര കാറുകള്‍, 21 കമ്പ്യൂട്ടറുകള്‍, 47 സ്മാര്‍ട് ഫോണുകള്‍, 15 മെമറി സ്റ്റിക്കുകള്‍, 11,9580 വ്യാജ ഫയലുകള്‍, 1,926,400 മേല്‍വിലാസങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അഞ്ച് ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here