ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 55,722 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 579 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 75,50,273 ആയി ഉയര്‍ന്നു. ഇതില്‍ 66.63 ലക്ഷം പേര്‍ രോഗവിമുക്തി നേടി. നിലവില്‍ 7.72 ലക്ഷം സജീവ കേസുകളാണുള്ളത്. കൊവിഡ് ബാധിച്ചു 1,14,610 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം 8.59 ലക്ഷം ടെസ്റ്റുകളാണ് നടത്തിയത്. മൊത്തം 9.5 കോടി ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

കര്‍ണാടകത്തില്‍ 109283, കേരളത്തില്‍ 95299, മഹാരാഷ്ട്രയില്‍ 183456 എന്നിങ്ങനെയാണ് സജീവ കേസുകളുടെ എണ്ണം. ബംഗാളില്‍ 6056 പേരും ഉത്തര്‍ പ്രദേശില്‍ 6658 പേരും തമിഴ്നാട്ടില്‍ 10642 പേരും മഹാരാഷ്ട്രയില്‍ 42115 പേരും കര്‍ണാടകത്തില്‍ 10478 പേരും ഡല്‍ഹിയില്‍ 6009 പേരും ആന്ധ്ര പ്രദേശില്‍ 6429 പേരും മരിച്ചു. മഹാരാഷ്ട്രയില്‍ 13.69 ലക്ഷം, ആന്ധ്ര പ്രദേശില്‍ 7.4 ലക്ഷം, കര്‍ണാടകത്തില്‍ 6.45 ലക്ഷം, തമിഴ്നാട്ടില്‍ 6.37 ലക്ഷം എന്നിങ്ങനെയാണ് രോഗവിമുക്തി നേടിയവരുടെ എണ്ണം.

ലോകമെമ്ബാടും നാല് കോടിയിലേറെ പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് കോടിയിലധികം പേര്‍ രോഗവിമുക്തരായി. കൊവിഡ് ബാധിച്ചു 11.18 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയില്‍ 83.87 ലക്ഷം പേര്‍ക്കും ബ്രസീലില്‍ 52.35 ലക്ഷം പേര്‍ക്കും റഷ്യയില്‍ 13.99 ലക്ഷം പേര്‍ക്കും രോഗം പിടിപെട്ടു. അമേരിക്കയില്‍ 224,730 പേരും ബ്രസീലില്‍ 153,905 പേരും മെക്സിക്കോയില്‍ 86,167 പേരും മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here