സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 56 പേര്‍ കൂടി മരിച്ചു. 4128 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 2642 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2,05,929 ആയും മരിച്ചവരുടെ എണ്ണം 1858 ആയും ഉയര്‍ന്നു. 1,43,256 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.

ശനിയാഴ്ച റിയാദ് (26), ജിദ്ദ (14), അല്‍ ഹുഫൂഫ് (5), ബുറൈദ (3), അറാര്‍ (2), ത്വാഇഫ്, അബഹ, ഉനൈസ, ജിസാന്‍, സകാക, ഹുത്ത സുദൈര്‍ ഒന്നുവീതം; എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. റിയാദ് (360), ദമാം (315), അല്‍ ഹുഫൂഫ് (217), അല്‍ ഖത്വീഫ് (214), മക്ക (212), ത്വാഇഫ് (204), ഖമീസ് മുശൈത് (201), അല്‍ മുബറസ് (175), ജിദ്ദ (169), അല്‍ ഖോബാര്‍ (151), മദീന (142), ദഹ്‌റാന്‍ (140), അബഹ (125), അല്‍ ഖര്‍ജ് (107), ബീഷ (104), നജ്‌റാന്‍ 90, ബുറൈദ (71), ഹഫര്‍ അല്‍ ബാത്വിന്‍ (67), അഹദ് റുഫൈദ (61), അല്‍ ഉയൂന്‍ (46) എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here