സൂപ്പര്‍താരം ലയണല്‍ മെസിയുമായുള്ള കരാര്‍ പുതുക്കാനൊരുങ്ങി ബാഴ്സലോണ. എന്നാല്‍ താല്‍പര്യമില്ലെന്ന സൂചനയുമായി മെസിയും. നിലവിലെ കരാര്‍ 2021ല്‍ അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ക്ലബ് അധികൃതര്‍ കരാര്‍ പുതുക്കാന്‍ വേണ്ടി താരത്തെ സമീപിക്കുന്നത്. പക്ഷേ ചര്‍ച്ചക്ക് വിസമ്മതം പ്രകടിപ്പിച്ച് മെസി മാറിനിന്നുവെന്ന് സ്പാനിഷ് റേഡിയോ സ്റ്റേഷന്‍ കാദെന എസ്.ഇ.ആര്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തേ തന്നെ ക്ലബ്ബുമായി പല വിഷയങ്ങളിലും താരം അത്ര രസത്തിലല്ലായിരുന്നു. മുന്‍ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കിയതിനു കാരണം താനാണെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകളുടെ പേരില്‍ മെസിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മുന്‍ പരിശീലകന്‍ ചാവി ഹെര്‍ണാണ്ടസിനെ ഒഴിവാക്കിയത്, ബ്രസീല്‍ താരം നെെമറിനെ തിരികെ കൊണ്ടുവരാത്തത്, ഇപ്പോള്‍ ആര്‍തുര്‍ മെലോയെ കൊടുക്കുന്നത് തുടങ്ങി നിരവധി വിഷയങ്ങളില്‍ മെസിക്ക് ക്ലബ്ബുമായി ഭിന്നതയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here