232 ഇന്ത്യക്കാർ ഉൾപ്പെടെ 841 പേർക്ക്​ കൂടി കുവൈത്തിൽ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവർ 15,691 ആയി. ആറുപേർ കൂടി മരിച്ചതോടെ കോവിഡ്​ മരണം 118 ആയി.

തിങ്കളാഴ്​ച 246 പേർ ഉൾപ്പെടെ 4339 പേർ രോഗമുക്​തി നേടി. ബാക്കി 11,234 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 161 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 248,314 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

ഫർവാനിയ ഗവർണറേറ്റ്​ 284, ഹവല്ലി ഗവർണറേറ്റ്​ 212, അഹ്​മദി ഗവർണറേറ്റ്​ 166, ജഹ്​റ ഗവർണറേറ്റ്​ 97, കാപിറ്റൽ ഗവർണറേറ്റ്​ 82 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here