കേരളത്തിൽ ലോക്ക്ഡൗൺ ഈ മാസം 31 വരെ നീട്ടിയ സാഹചര്യത്തിൽ ജില്ലകള്‍ക്കകത്ത് പൊതു ​ഗതാ​ഗതം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു ​ഗതാ​ഗതത്തിന് സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകൾ മാത്രമെ പൊതു ​ഗതാ​ഗതത്തിൽ അനുവദിക്കുകയുള്ളു. നിന്ന് യാത്ര അനുവദിക്കില്ല. അന്തർ ജില്ലാ യാത്രകൾക്ക് പൊതു ​ഗതാ​ഗതമുണ്ടാകില്ല. സ്വന്തം വാഹനത്തിൽ അന്തർ ജില്ലാ യാത്ര അനുവദിക്കും. രാവിലെ ഏഴ് മുതൽ വൈകീട്ട് ആഴ് വരെയാണ് അനുമതി. ഇതിന് പ്രത്യേക പാസ് ആവശ്യമില്ല. തിരിച്ചറിയൽ കാർഡ് മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓട്ടോ, ടാക്സി സർവീസുകൾക്കും അനുമതിയുണ്ട്. നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ രണ്ട് പേർ മാത്രമേ പാടുള്ളു. കുടുംബമാണെങ്കിൽ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോയിൽ ഡ്രൈവർക്ക് പുറമെ ഒരാൾക്കും കുടുംബമാണെങ്കിൽ മൂന്നാൾക്കും യാത്രയാകാം. ഇരു ചക്ര വാഹനത്തിൽ കുടുംബാം​ഗമാണെങ്കിൽ മാത്രം പിൻസീറ്റ് യാത്ര അനുവദിക്കും. ജല ​ഗതാ​ഗതമടക്കം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here