മസ്​കത്ത്​: ഒമാനിൽ 62 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 546 ആയി. ഇതിൽ 109 പേർ രോഗമുക്​തരാവുകയും മൂന്ന്​ പേർ മരണപ്പെടുകയും ചെയ്​തു. ശനിയാഴ്​ച രോഗം സ്​ഥിരീകരിച്ച 62 പേരിൽ 47 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്തിൽ രോഗം സ്​ഥിരീകരിച്ചവരുടെ 440 ആയി ഉയർന്നു. ഇതിൽ 69 പേർ സുഖപ്പെട്ടു. മൂന്ന്​ മരണങ്ങളും നടന്നു.

മൊത്തം 368 പേരാണ്​ മസ്​കത്തിൽ ചികിത്സയിൽ കഴിയുന്നത്​. ദാഖിലിയ മേഖലയിലെ രോഗം സ്​ഥിരീകരിച്ചവർ 34 ആയി. ഇതിൽ 15 പേർ രോഗ മുക്​തരായി. തെക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 26 ആയി ഉയർന്നിട്ടുണ്ട്​. ഇതിൽ നാല്​ പേർ മാത്രമാണ്​ സുഖപ്പെട്ടത്​.

LEAVE A REPLY

Please enter your comment!
Please enter your name here