തിരുവനന്തപുരം: ലോക്ഡൗൺ പൂർണമായി പിൻവലിക്കാൻ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേഖല തിരിച്ചും ഘട്ടംഘട്ടമായും മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യാവൂ. പ്രധാനമന്ത്രിയുമായുള്ള ചർച്ചയിലാണ് മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ലോക്ഡൗൺ രണ്ട് ആഴ്ചത്തേക്കെങ്കിലും നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ആവശ്യപ്പെട്ടു. കാർഷിക, വ്യവസായ മേഖലകൾക്ക് ലോക്ഡൗണിൽനിന്ന് ഇളവു ലഭിക്കണം. റാപിഡ് ടെസ്റ്റിങ്ങിനായുള്ള കിറ്റുകൾ വേഗത്തിൽ ലഭ്യമാക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. ഏപ്രിൽ 30 വരെയെങ്കിലും ലോക്ഡൗൺ നീട്ടണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here