ഇന്ന് കുവൈത്തിൽ 641 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 530 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 40291 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 31770 ഉം ആയി ഉയർന്നു. 24 മണിക്കൂറിനിടെ 4 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 330 ആയി.


പുതിയ രോഗികളിൽ 383 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 120 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 81 പേർക്കും അഹമ്മദിയിൽ നിന്നുള്ള 180 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 65 പേർക്കും ജഹറയിൽ നിന്നുള്ള 195 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 8191 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 357594 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here