ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ തി​ങ്ക​ളാ​ഴ്ച 761 പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. 642 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 147 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക് ധ​രി​ക്കാ​ത്ത 5026 സം​ഭ​വ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ക്വറന്റിന് ലം​ഘി​ച്ച​തി​ന് എ​ട്ടു കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​ര്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി.​പി. പ്ര​മോ​ദ് കു​മാ​ര്‍ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

വി​വി​ധ കേ​സു​ക​ളി​ല്‍ ഹൈ​കോ​ട​തി​യും സം​സ്ഥാ​ന​ത്തെ കീ​ഴ്​​കോ​ട​തി​ക​ളും ട്രൈ​ബ്യൂ​ണ​ലു​ക​ളും പു​റ​പ്പെ​ടു​വി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ളു​ടെ​യും ജാ​മ്യം, മു​ന്‍​കൂ​ര്‍​ജാ​മ്യം ഉ​ത്ത​ര​വു​ക​ളു​ടെ​യും കാ​ലാ​വ​ധി വീ​ണ്ടും നീ​ട്ടി. ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കും​വ​രെ കാ​ലാ​വ​ധി നീ​ട്ടി​യ​താ​യി വ്യ​ക്ത​മാ​ക്കി​യ ജ​സ്​​റ്റി​സ് എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്​​റ്റി​സ് സി.​ടി. ര​വി​കു​മാ​ര്‍, ജ​സ്​​റ്റി​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ൈഹ​കോ​ട​തി ഫു​ള്‍​ബെ​ഞ്ച് ഹ​ര​ജി വീ​ണ്ടും ഈ ​മാ​സം 10ന്​ ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ്​ ന​ട​പ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here