സൗദിയില്‍ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 643 പേര്‍. 903 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.54 ശതമാനമായി ഉയര്‍ന്നു. അതേസമയം, 27 കോവിഡ് മരണവും 69 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്. സെപ്തംബര്‍ 12 വരെ രാജ്യത്ത് ഇതുവരെ ആകെ 56,86,255 സ്രവസാമ്ബിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 41,178 സ്രവസാമ്ബിളുകള്‍ ടെസ്റ്റ് നടത്തി.

ജിദ്ദ 65, ഹഫൂഫ് 51 ദമ്മാം 45, മദീന 35 റിയാദ് 35, തുടങ്ങി 85 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 19,261 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 1343 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 325,050 ഉം മരണ നിരക്ക് 4240 ഉം രോഗമുക്തി 301,836 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here