കുവൈത്തിൽ 165 ഇന്ത്യക്കാർ ഉൾപ്പെടെ 692 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ്​ ബാധിച്ചവർ 23,267 ആയി. മൂന്നുപേർ കൂടി മരിച്ചതോടെ കോവിഡ്​ മരണം 175 ആയി.

ബുധനാഴ്​ച 640 പേർ രോഗമുക്​തി നേടി. ഇതുവരെ 7946 പേരാണ്​ രോഗമുക്​തരായത്​. ബാക്കി 15146 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 193 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 278,945 പേരാണ്​ നിരീക്ഷണത്തിലുള്ളത്​.

ഫർവാനിയ ഗവർണറേറ്റിൽ 197 പേർ, അഹ്​മദി ഗവർണറേറ്റിൽ 191 പേർ, ജഹ്​റ ഗവർണറേറ്റിൽ 146 പേർ, ഹവല്ലി ഗവർണറേറ്റിൽ 86 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 72 പേർ എന്നിങ്ങനെ പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

LEAVE A REPLY

Please enter your comment!
Please enter your name here