ഇന്ത്യയിൽ കോവിഡ്​ രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ​ ലോക്​ഡൗൺ രണ്ടാഴ്​ചത്തേക്ക്​ കൂടി ​നീട്ടിയേക്കും. ജൂൺ 15 വരെ നീട്ടാനാണ്​ സർക്കാർ നീക്കം. രോഗബാധ തുടരുന്ന 11 നഗരങ്ങളിലേക്ക്​ നിയന്ത്രിത മേഖലകൾ ചുരുക്കിയേക്കും.

ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി നൽകാൻ അനുവദിക്കുമെന്നാണ്​ വിവരം. സാഹചര്യങ്ങൾക്ക്​ അനുസരിച്ച്​ സംസ്​ഥാനങ്ങൾക്ക്​ തീരുമാനം എടുക്കാൻ അനുമതി നൽകും.

നാലാംഘട്ട ലോക്​ഡൗൺ മേയ്​ 31ന്​ അവസാനിക്കുന്ന സാഹചര്യത്തിലാണ്​ നീക്കം. കോവിഡ്​ വ്യാപനത്തി​ന്റെ പശ്ചാത്തലത്തിൽ ​മാർച്ച്​ 24നാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത്​ സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​. പിന്നീട്​ രണ്ടു മാസത്തോളം ലോക്​ഡൗൺ നീണ്ടു. കണ്ടെയ്​മന്റ് സോണുകളിൽ ഒഴികെ നിരവധി ഇളവുകൾ അനുവദിച്ചുകൊണ്ടായിരുന്നു നാലാംഘട്ട ലോക്​ഡൗൺ.

LEAVE A REPLY

Please enter your comment!
Please enter your name here