ഇന്ന് കുവൈത്തിൽ 79 ഇന്ത്യക്കാർ ഉൾപ്പെടെ 717 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 31,848 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഞായറാഴ്​ച 923 പേർ രോഗമുക്​തി നേടി. പത്തുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 264 ആയി. ബാക്കി 11,379 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 196 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

ഫർവാനിയ ഗവർണറേറ്റിൽ 241 പേർ, അഹ്​മദി ഗവർണറേറ്റിൽ 204 പേർ, ജഹ്​റ ഗവർണറേറ്റിൽ 139 പേർ, ഹവല്ലി ഗവർണറേറ്റിൽ 74 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 59 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഫർവാനിയ 48, ജലീബ്​ അൽ ശുയൂഖ്​ 37, അർദിയ 51, ജഹ്​റ 29, മഹബൂല 28, അബ്​ദലി 26 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. കുവൈത്തികൾ 331, ഈജിപ്​തുകാർ 81, ബംഗ്ലാദേശികൾ 88 എന്നിവരിലാണ്​ ഇന്ത്യക്കാരെ കൂടാതെ കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​.

LEAVE A REPLY

Please enter your comment!
Please enter your name here