കുവൈത്തിൽ തിങ്കളാഴ്​ച 156 ഇന്ത്യക്കാർ ഉൾപ്പെടെ 719 പേർക്ക്​ പുതുതായി കോവിഡ്​ റിപ്പോർട്ട്​ ചെയ്​തപ്പോൾ 1513 പേർ രോഗമുക്​തി നേടി. ഇതുവരെ 27,762 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഇതിൽ 12899 പേ​ർ രോഗമുക്​തരായി.

എട്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 120 ആയി. ബാക്കി 14,643 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 204 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

ഫർവാനിയ ഗവർണറേറ്റിൽ 209 പേർ, അഹ്​മദി ഗവർണറേറ്റിൽ 184 പേർ, ജഹ്​റ ഗവർണറ്റേിൽ 170 പേർ, ഹവല്ലി ഗവർണറേറ്റിൽ 101 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർ എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

LEAVE A REPLY

Please enter your comment!
Please enter your name here