ബുധനാഴ്​ച ഒമാനിൽ 738 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 414 പേർ പ്രവാസികളാണ്​. ഇതോടെ ​രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 13538 ആയി.

8​ പേർക്ക്​ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 67 ആയി. 2845 പേർക്ക്​ രോഗം ഭേദമായി. 10626 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.

പുതിയ രോഗികളിൽ 528 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 10263 ആയി. ഇവിടെ 1484 പേർക്ക്​ അസുഖം ഭേദമായി.

LEAVE A REPLY

Please enter your comment!
Please enter your name here