ആന്ധ്രാപ്രദേശില്‍ ഇന്ന് 7,553 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 6,39,301 ആയി. 24 മണിക്കൂറിനിടെ 51 പേര്‍ കൂടി മരിച്ചു. ഇന്ന് 10,555 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ രോഗമുക്തരായത് 5,62,376 പേരാണ്. 71,465 സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 2,461 പേര്‍ക്കും വിദേശങ്ങളില്‍ നിന്നെത്തിയ 434 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടില്‍ ഇന്ന് 5,337 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,406 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 76 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 5,52,674 ആയി. രോഗമുക്തരായത് 4,97,377 പേരാണ്. 8,947 സജീവ കേസുകളാണ് ഉള്ളതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here