കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത് 6,989 പേര്‍ക്ക്. ഇതോടെ തമിഴ്‌നാട്ടില്‍ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 2,06,737 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതില്‍ ചെന്നൈയില്‍ മാത്രം 20 പേര്‍ മരിച്ചു. 7,758 പേര്‍ക്ക് കൂടി രോഗമുക്തിയുണ്ടാവുകയും ചെയ്തു.

തമിഴ്‌നാട്ടിലെ രോഗമുക്തി നിരക്ക് 73 ശതമാനവും മരണനിരക്ക് 1.64 ശതമാനവുമാണ്. മഹാരാഷ്ട്രയ്ക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധയുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. ഡല്‍ഹിയാണ് മൂന്നാമതുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here