ഇന്ത്യയിൽ പ്രതിദിന സാമ്പിൾ പരിശോധനകള്‍ നാല് ലക്ഷം കടന്നു. ഇന്നലെ 420,898 സാമ്ബിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇതാദ്യമായാണ് രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം ഇത്രയും വര്‍ധിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 3,50,000 പരിശോധനകള്‍ ഓരോ ദിവസവും നടത്തുന്നു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 48,916 ആയതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് 13,36,861 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. നിലവില്‍ 4,56,071 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയിലുണ്ട്. 24 മണിക്കൂറിനുള്ളില്‍ 757 പേര്‍ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 31,358 ആയി. ആകെ രോഗമുക്തരുടെ എണ്ണം 849,431 ആയി. 24 മണിക്കൂറിനിടെ 32,223 പേര്‍ രോഗമുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here