ഇന്ന് കുവൈത്തിൽ 184 ഇന്ത്യക്കാർ ഉൾപ്പെടെ 885 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. എട്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 96 ആയി. ഇതുവരെ 12860 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

വ്യാഴാഴ്​ച 189 പേർ ഉൾപ്പെടെ 3640 പേർ രോഗമുക്​തി നേടി. ബാക്കി 9124 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 190 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2,36,004 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

ഫർവാനിയ ഗവർണറേറ്റിൽ 265, ജഹ്​റ ഗവർണറേറ്റിൽ 97, അഹ്​മദി ഗവർണറേറ്റിൽ 197, ഹവല്ലി ഗവർണറേറ്റിൽ 251, കാപിറ്റൽ ഗവർണറേറ്റിൽ 75 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here