കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങളിൽ ഇന്ത്യക്ക്​ വീണ്ടും ലോകബാങ്കി​ന്റെ സഹായം. 100 കോടി ഡോളറാണ്​ സഹായധനമായി അനുവദിച്ചത്​. ഏപ്രിൽ ആദ്യവാരത്തിലും ഇന്ത്യക്ക്​ 100 കോടി ഡോളർ അടിയന്തരസഹായം അനുവദിച്ചിരുന്നു.

സാമൂഹിക സുരക്ഷ പ്രവർത്തനങ്ങൾക്കും ഗ്രാമീണമേഖലയുടെ വികസനത്തിനുമാണ്​ വീണ്ടും ധനസഹായം നൽകിയത്​. രണ്ടുഘട്ടങ്ങളിലായാണ്​ പണം ലഭിക്കുക. ആദ്യഘട്ടത്തിൽ ലഭിക്കുന്ന 5600 കോടിയിലേറെ രൂപ ദരിദ്രവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രിയുടെ ഗരീബ്​ കല്യാൺ യോജനയുടെ ഫണ്ടിനായി വകയിരുത്താം. രണ്ടാംഘട്ടമായി ലഭിക്കുന്ന 1900 കോടിയിലേറെ രൂപ പ്രാദേശിക വികസനത്തിനും ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here