കേരളത്തിൽ ഇന്ന് 8135 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2128 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 72332 പേർ നിലവിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 59,157 സാംപിളുകൾ പരിശോധിച്ചു.

കോവിഡ് പകർച്ചവ്യാധി സംസ്ഥാനത്ത് ഭീതിജനകമായി തൊഴിലില്ലായ്മ സൃഷ്ടിച്ചു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി സംയോജിത പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. അതിനായി 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 1000 ആളുകൾക്ക് 5 എന്ന തോതിൽ ഒരോ പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും കാർഷികേതര മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ലോക്ഡൗണിനു മുൻപേ തന്നെ ഇതു പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് ഇതിനു വിലങ്ങുതടിയായി. ഏതൊക്കെ മേഖലകളിൽ ഏതെല്ലാം ഏജൻസികളുടെ പരിധിയിലാണ് ഈ തൊഴിലവസരങ്ങൾ എന്ന് വിശദമായി രേഖ തയാറാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

500000 തൊഴിലവസരങ്ങൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി 95,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണു ലക്ഷ്യമിടുന്നത്. വിവിധ സ്കീമുകൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഇതിനു കാലതാമസമുണ്ടാകും. അതിനാൽ എത്ര ചുരുങ്ങിയാലും 50,000 തൊഴിലവസരങ്ങൾ ഡിസംബറിനുള്ളിൽ സൃഷ്ടിക്കും. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇതു സംബന്ധിച്ച ചർച്ചയിൽ വിശദമായ കണക്കുകളും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസങ്ങളും പരസ്യപ്പെടുത്തും. ഇതിനു പ്രത്യേകമായ പോർട്ടൽ ആരംഭിക്കും. സർക്കാർ, അർധ സർക്കാർ‌, പൊതുമോഖല സ്ഥാപനങ്ങളിൽ 18600 പേർക്ക് തൊഴിൽ നൽകും. സ്ഥിര, താൽക്കാലിക, കരാർ എന്നിവ ഇതിൽപ്പെടും. ഹയർസെക്കൻഡറി സ്കൂളുകളിൽ 425 തസ്തികകളും എയ്ഡഡ് കോളജിൽ 700 തസ്തികകളും പുതിയ കോഴ്സുകളുടെ ഭാഗമായി 300 തസ്തികകളും സൃഷ്ടിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here