യുഎഇയില്‍ 833 പേര്‍ക്ക് ഇന്ന് കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം. രാജ്യത്ത് ചികിത്സയിലായിരുന്ന 1,127 പേര് രോഗമുക്തരായി . രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേര് കൂടി മരണത്തിന് കീഴടങ്ങി.
2,82,015 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,26,025 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,16,231 പേര് രോഗമുക്തരാവുകയും 2,053 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 7,741 കൊവിഡ് രോഗികളാണ് സജീവമായിട്ടുള്ളത്.