രാജ്യത്ത് 287 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 8865 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. പകുതിയും കേരളത്തിലാണ്. വിവിധ സംസ്ഥാനങ്ങളിലായി 197 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

24 മണിക്കൂറിനിടെ 11,971 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1,30,793 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 525 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

പോസിറ്റിവിറ്റി നിരക്ക് 0.80 ശതമാനമായി താഴ്ന്നതായി വ്യക്തമാക്കുന്നു. കഴിഞ്ഞ 43 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടുശതമാനത്തിന് താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here