സൗദിയില്‍ 898 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .718 പേര്‍ സുഖം പ്രാപിക്കുകയും ചെയ്​തു. എന്നാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വലിയ കുറവുണ്ടായിട്ടില്ല.

24 മണിക്കൂറിനിടെ 32 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണത്തിന്​ കീഴടങ്ങി. രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 3,16,670 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,91,514 ഉം ആണ്. ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3929 ആയി ഉയര്‍ന്നിട്ടുണ്ട്​.നിലവില്‍ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 21,227 ആണ്​. ഇവരില്‍ 1519 പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here